കൊച്ചി: വിഷുവിനു പ്രധാനമായ കണിക്കൊന്ന വിപണിയും, പടക്കത്തിലും ചൈനീസ് തരംഗം.ഒറിജിനല്‍ കണിക്കൊന്നയെ വെല്ലുന്ന തരത്തിലാണ് ചൈനീസ് കണിക്കൊന്നകള്‍. ഹൊള്സെയില് മാര്‍ക്കറ്റില്‍ 60 രൂപയ്ക്ക് കിട്ടുന്ന ചൈനീസ് കണിക്കൊന്നകള്‍ക്ക് പൊതു വിപണിയില്‍ 8 0 രൂപയ്ക്കാണ് ഉപഭോക്താക്കളിലെത്തുന്നത്. 2 വര്‍ഷമായിട്ടാണ് ഈ കണ്ണിക്കൊന്നകള് വിപണിയില്‍ സജീവമാകുന്നത്. യഥാര്‍ത്ഥ കണിക്കൊന്നകള്‍ ചൂട് കൂടുതലായതിനാല്‍ നേരത്തെ പൂക്കുന്നതും വിഷുവിനു സമയത്ത് കിട്ടാത്തതും ചൈനീസ് കണിക്കൊന്നകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണെന്ന് പാലാരിവട്ടത്തെ മോണ്ടെജ് ആര്‍ട്ട് ഗ്യാലറി ഉടമ ബെന്നി പറയുന്നു. ചൈനീസ് കണിക്കൊന്നകള്‍ എല്ലാ വര്‍ഷവും ഉപയോഗിക്കാം എന്നതും ഇതിനു ആവശ്യക്കാര്‍ ഏറുകയാണ്. ഇതിന്റെ കൂടുതല്‍ ആവശ്യക്കാര്‍ ഫ്ലാറ്റുകളിലും, സ്ഥാപനങ്ങളിലും താമസിക്കുന്നവരാണ് എന്നും ബെന്നി പറഞ്ഞു.
ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ വിപണിയിലും ഒട്ടേറെ പുതുമകള്‍ ഇത്തവണയുണ്ട്. ഇതില്‍ ഫൈബറില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കൂടുതല്‍ നാള് നിലനില്‍ക്കുമെന്നതും താഴെ വീണാല്‍ തകരില്ല എന്നതുമാണ് ഇതിന്റെ പ്രത്യേകത. വെള്ളത്തില്‍ കഴുകാം, 2 വര്‍ഷം വരെ കളര്‍ ഇളകില്ല എന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് ബെന്നി പറയുന്നു. 2 അടി വലിപ്പമുള്ള ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ക്ക് 580 രൂപയും 3 അടി വലിപ്പമുള്ള വിഗ്രഹങ്ങള്‍ക്ക് 1850 രൂപയുമാണ് വില . എന്നാല്‍ കണ്ണന് മിഴിവേകുന്നതും ഭംഗിയാര്‍ന്നതുമായ 1 അടി വലിപ്പമുള്ള കള്ളിമണ് വിഗ്രഹങ്ങള്‍ക്ക് 1 6 0 രൂപയാണ് വിപണി വില.
വിഷു പച്ചക്കറി വിപണി ഇത്തവണ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയില്ല എന്നതാണ് ഏക ആശ്വാസം . വിഷുക്കണിയ്ക്കൊരുക്കുന്ന വിഭവങ്ങളിലെ പ്രധാന ഒന്നായ കണിവെള്ളരിയ്ക്ക് 30 രൂപയും ,മാമ്പഴത്തിനു 5 0 രൂപ മുതല്‍ 80 രൂപ വരെയും,ചക്കയ്ക്ക് 20 രൂപ മുതല്‍ 30 രൂപയുമാണ് വില. ബീന്‍സിനും വെണ്ടയ്ക്കയ്ക്കുമാണ് വില കൂടുതല്‍ എന്ന് പാലാരിവട്ടത്തെ മൊത്ത പച്ചകറി വില്പന കട ഉടമ മനോജ് പറയുന്നു.
പടക്ക കച്ചവടത്തില്‍ നാടന്‍ ഇനമായ ഓലപ്പടക്കം മണ് മറഞ്ഞു എന്ന് തന്നെ പറയാം. ചൈനീസ് പടക്കങ്ങളുടെ വരവാണ് ഇതിനു പ്രധാന കാരണം.ഓല പടക്കങ്ങള്‍ക്ക് പാക്കറ്റ് ഒന്നിന് 45 രൂപയാണ് വില. എന്നാല്‍ പഴമക്കാര്‍ക്ക് ഇന്നും ഓലപ്പടക്കത്തോടാണ് താത്പര്യം എന്നതാണ് വിപണിയില്‍നിന്ന് മനസ്സിലാകുന്നത്. മുകളില്‍ ചെന്ന് വര്‍ണ മഴ പെയ്യിക്കുന്ന ഇനങ്ങള്‍ ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. 2 രൂപയ്ക്ക് കിട്ടിയിരുന്ന പാമ്പ് ഗുളികകള്‍ ഇന്ന് വേഷം മാറി 20 രൂപയുടെ പായ്ക്കറ്റുകളിലാണ് എത്തുന്നത്. കമ്പിത്തിരി, മേശപ്പൂ, റോക്കറ്റുകള്‍ തുടങ്ങിയവ വിവിധ രൂപങ്ങളിലും, കളറുകളിലും ലഭ്യമാണ്.
കെ.ആര്. വെങ്കിടേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: