ഏലൂര്‍: 2007-2008 കാലയളവില്‍ ഫാക്ട് സള്‍ഫര്‍ ഇറക്കുമതി നടത്തിയതുമായി ബന്ധപ്പെട്ട് 1.8കോടി രൂപയുടെ നഷ്ടം കണ്ടെത്തിയ കേസില്‍ അന്വേഷണം ഇഴയുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് പാതി വഴിയിലാണ്.
അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന രാസവ്യവസായ ശാലയാണ് ഫാക്ട്. സബ്സിഡി തുക വിവിധ ഇനങ്ങളില്‍ ലഭിക്കുന്നതുകൊണ്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 6779 കോടി രൂപ വിവിധ ഇനത്തില്‍ ലഭിച്ചുവെന്ന് പ്രചാരണവും നടത്തുന്നുണ്ട്. എന്നാല്‍ രാസവള മന്ത്രി അത് നിഷേധിക്കുകയും ചെയ്തു.
2007-2008ല്‍ തൂത്തുക്കുടിയിലെ സ്റ്റെറി ലൈറ്റ് കമ്പനിയില്‍ നിന്ന് ഫോസ്ഫോറിക് ആസിഡ് വാങ്ങിയതില്‍ അഴിമതി നടന്നിരുന്നു. മൂന്ന് അറയുള്ള ടാങ്കര്‍ ട്രക്കുകളില്‍ രണ്ട് അറയിലും പച്ചവെള്ളവും മൂന്നാമത്തെ അറയില്‍ ആസിഡും നിറച്ച് വന്ന ട്രക്കുകള്‍ വഴി ലഭിച്ചത് കോടികളാണ്. ഇതിപ്പോള്‍ വിജിലന്‍സ് അന്വേഷണ പരിധിയിലാണ്. കമ്പനിയുടെ ആക്രി വേസ്റ്റുകള്‍ നീക്കം ചെയ്യുന്ന കരാറിലും അഴിമതി നടന്നു. ആക്രി സാധനങ്ങളുടെ കൂടെ വിലപിടിപ്പുള്ള പ്ലേറ്റുകള്‍ കടത്തിയാണ് അഴിമതി നടത്തിയത്. ഇതും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലാണ്. ഇതിനിടെയാണ് വളം കള്ളക്കടത്ത് നടന്നത്. അന്തര്‍ സംസ്ഥാന ജില്ലകളിലെ കര്‍ഷകര്‍ക്ക് ഏറെ പ്രിയം ഫാക്ട് വളങ്ങളോടാണ്. അതിനാല്‍ വളത്തിന്റെ ക്ഷാമം കര്‍ഷകരെ അലട്ടുകയാണ്. ഇത് കമ്പനി ഉദ്യോഗസ്ഥര്‍ മുതലടെക്കുകയാണെന്നും ആരോപണമുണ്ട്. ഫാക്ടിന്റെ അന്യസംസ്ഥാന ജില്ലകളിലെ ഡിപ്പോയിലേക്ക് പോയിരുന്ന ട്രക്കുകള്‍ അത് സ്വകാര്യ ഏജന്‍സികളുടെ ഗോഡൗണുകളിലാണ് എത്തിയിരിക്കുന്നത്. ഏജന്‍സിക്ക് മറിച്ചുകൊടുത്തപ്പോള് കിട്ടിയ അമിത വിലയിലെ വ്യത്യാസം ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫൈനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനി പുറത്താക്കുകയും ചെയ്തു. സംഭവത്തെക്കുറച്ച് അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞമാസമാണ് സള്‍ഫര്‍ ഇറക്കുമതിയിലെ അഴിമതി സിബിഐ ശ്രദ്ധയില്‍പ്പെട്ടതും അന്വേഷണം ആരംഭിച്ചതും.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: