കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ റോഡുകളിലും ക്ഷേത്രപരിസരങ്ങളിലും കഴിഞ്ഞ കുറെനാളുകളായി നിരന്തരം അറവ് മാലിന്യം നിക്ഷേപിക്കുന്നതുമൂലം ഈ മേഖലയില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. കഴിഞ്ഞദിവസം രാത്രി വാരപ്പെട്ടി മുടനാട്ട് കാവ് ക്ഷേത്രപരിസരം, വാരപ്പെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം, ഇഞ്ചൂര്‍ എന്നിവിടങ്ങളിലാണ് രാത്രി സമയത്ത് അറവ് മാലിന്യങ്ങള്‍ ഉപേക്ഷിച്ചതായി കാണപ്പെട്ടത്. ദിനം പ്രതിനൂറ് കണക്കിന് രോഗികള്‍ എത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രപരി സരത്തും, ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്കും ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വ്യാപകമായി പരാതിയുണ്ട്.
വാരപ്പെട്ടി പഞ്ചായത്തത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അറവ് മാലിന്യം രാത്രികാലങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍, വാരപ്പെട്ടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്നിവര്‍ക്ക് പരാതിനല്‍കുന്നതിന് തീരുമാനിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയായി അറവ് മാലിന്യം റോഡില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം നേതാക്കളായ പി.കെ.ബാബു, അനില്‍ ആനന്ദ്, ബൂത്ത് പ്രസിഡന്റ് രമേശ്ബാബു, ജയേഷ്രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: