ആലുവ: തായിക്കാട്ടുകരസ്വദേശി ഹണിയെകൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇവിടെയെത്തിച്ചു. പൊന്നാനി നഗരസഭാകാര്യാലയത്തിനുസമീപത്തുള്ള റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. ശ്രീമൂലനഗരത്തെ റെന്റ് എ കാര്‍ ഇടപാടുകാരനില്‍ നിന്ന് വാഹനം വാടകയ്ക്ക് എടുത്തയാളെ ഇതുവരെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കാര്വാങ്ങിയയാളുടെ ലൈസന്‍സിന്റെ കൊപ്പി കാറുടമയുടെ കൈവശമുണ്ടായിരുന്നു.
കാറുടമയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വിവാഹാവശ്യത്തിനുവേണ്ടിയാണെന്ന് പറഞ്ഞാണ് കാര്വാടകയ്ക്കെടുത്തത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെയാണ് മൊബെയില്‍ ഫോണിലൂടെ ഹണിയെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തിയത്. ഹണി സഞ്ചരിച്ചിരുന്ന ബൈക്കില്‍ വാഹനം ഇടിച്ച് വീഴ്ത്തിയശേഷം കമ്പിവടിയും മറ്റുമുപയോഗിച്ചാണ് കൊന്നത്. ആയുധങ്ങള്‍ റോഡില്‍ എവിടെയോ ഉപേക്ഷിക്കുകയായിരുന്നെന്ന് സംശയിക്കുന്നു. പോലീസിന്റെ പിടിയിലാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വാഹനമുപേക്ഷിച്ച് കൊലയാളികള്‍ വ്യത്യസ്ത സംഘങ്ങളായി രക്ഷപ്പെട്ടതെന്നറിയുന്നു. ഹണിയുടെ മുന്‍ സുഹൃത്തുക്കള്‍കൂടിയായ നാല് പേരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: