മറ്റക്കര: പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം കയ്യേറിയ റോഡ് ബിജെപി പുനഃസ്ഥാപിച്ചു. മറ്റക്കര-മണല്‍-വടക്കേടം റോഡാണ് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്തംഗം കയ്യേറി അടച്ചുകെട്ടിയത്. നാല്പതിലേറെ കുടുംബാംഗങ്ങള്‍ക്കും ഗവ.പോളിടെക്നിക്ക്, ഗവ.എല്‍.പി.സ്കൂള്‍, ഹോളി ഫാമിലി ചര്‍ച്ച് എന്നിവര്‍ ഉപയോഗിക്കുന്ന വഴിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ചു റോഡ് പുനഃസ്ഥാപിച്ചത്..
ഇന്നലെ കയ്യേറ്റം ഒഴിപ്പിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തു. നാലുമീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ റോഡാണ് കയ്യേറിയിരുന്നത്. കയ്യേറ്റത്തിനെതിരെ ആര്‍ഡിഒയ്ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കയ്യേറ്റം ഒഴിയണമെന്ന് ആര്‍ഡിഒ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: