രണ്ടുവര്ഗക്കാര് ഈശ്വരനെ മനുഷ്യനായാരാധിക്കുന്നില്ല. ഒരു മതവുമില്ലാത്ത മനുഷ്യമൃഗവും പരമഹംസനും; അവിടുന്ന് (ആ അത്യുന്നതയോഗി) മാനുഷ്യകത്തെ അതിക്രമിച്ചിരിക്കുന്നു, മനസ്സിനെയും ശരീരത്തെയും എറിഞ്ഞുകളഞ്ഞിരിക്കുന്നു, പ്രകൃതിയുടെ പരിധികളെ അതിക്രമിച്ചിരിക്കുന്നു. സമസ്ത പ്രകൃതിയും അവിടുത്തെ ആത്മാവായിരിക്കുന്നു. അവിടുത്തേക്ക് മനസ്സില്ല. ശരീരവുമില്ല. ഈശ്വരനെ ഈശ്വരനായാരാധിക്കാനും സാധിക്കും. മറ്റേ പരകോടി മനുഷ്യമൃഗമാണ്.
നിങ്ങള്‍ക്കറിയാമല്ലോ, രണ്ട് പരകോടികള്‍ സദൃശങ്ങളാണെന്ന്. അതുപോലെയാണ് അജ്ഞാനത്തിന്റെ പരകോടിയുടെയും ജ്ഞാനത്തിന്റേതായ മറ്റേ പരോകിയുടെയും കാര്യം. ഇവരിലൊരുവനും ആരെയും ആരാധിക്കുന്നില്ല. പരമ – അജ്ഞാനി ഈശ്വരനെ ആരാധിക്കുന്നില്ല, അങ്ങനെ ചെയ്യണമെന്ന് തോന്നാന്മാത്രം വികസിച്ചിട്ടില്ലാത്തതുകൊണ്ട്. അത്യുന്നതജ്ഞാനം പ്രാപിച്ചവരും ഈശ്വരനെ ആരാധിക്കുന്നില്ല – സാക്ഷാത്കരിക്കുകയും ഈശ്വരനോട് ഏകീഭവിക്കുകയും ചെയ്തിരിക്കയാല്‍. ഈശ്വരന് ഒരിക്കലും ഈശ്വരനെ ആരാധിക്കുന്നില്ല. സത്തയുടെ ഈ രണ്ടു ധ്രുവങ്ങളുടെയും ഇടയ്ക്ക്, താന്‍ ഈശ്വരനെ മനുഷ്യനായാരാധിക്കാന് പോകുന്നില്ല എന്ന് ആരെങ്കിലും പറയുന്നെങ്കില്‍, അവനെ കരുതിയിരിക്കണം. അവന് ഉത്തരവാദിത്വമില്ലാത്ത വെറും വായാടിയാണ്. അവന് പിഴച്ചിരിക്കുന്നു; അവന്റെ മതം ഉപരിപ്ലവബുദ്ധികള്ക്കുള്ളതാണ്. അത് ബുദ്ധിശൂന്യതയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: