കൊച്ചി: യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് ആവശ്യമെങ്കില്‍ മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹകരിക്കുമെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. ഗണേഷ് വിഷയം മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആഘോഷിച്ചത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: