മട്ടാഞ്ചേരി: മത്സ്യബന്ധന തൊഴിലാളിയുടെയും-ഡ്രൈവറിന്റെയും സത്യസന്ധത ഒരു കുടുംബത്തിന്റെ ഗള്‍ഫ് മോഹം സഫലമാക്കി. യാത്രക്കിടയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമാലയാണ് വഴിയാത്രക്കാരുടെ സത്യസന്ധതയെത്തുടര്ന്ന് പോലീസിലൂടെ ഉടമയ്ക്ക് ലഭിച്ചത്. കൊല്ലം സ്വദേശിയായ രാജു എന്ന എഡിസണ്, പെരുമ്പളം സ്വദേശിയായ പ്രസാദ് എന്നിവര്‍ക്കാണ് ആര്ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല ലഭിച്ചത്. ഇവര്‍ ഇത് തോപ്പുംപടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തോപ്പുംപടി തയ്യില്‍ വീട്ടില്‍ ജിനീഷിന്റെതായിരുന്നു കളഞ്ഞുപോയ സ്വര്‍ണ്ണമാല. ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ വിമാന ടിക്കറ്റിനുള്ള തുകയ്ക്കായി ഭാര്യസോണിയയുടെയും മകളുടെയും മാലയുമായാണ് ജിനിഷ് യാത്രതിരിച്ചത്. വഴി മധ്യേയാണ് മകളുടെ മാല നഷ്ടപ്പെട്ട വിവരം വൈകി അറിഞ്ഞത്. വിമാനടിക്കറ്റ് തുകയ്ക്കായി കയ്യിലുള്ള സ്വര്‍ണ്ണമാല വില്ക്കുവാന് തോപ്പുംപടിയിലെ ജ്വല്ലറിയിലെത്തിയപ്പോഴാണ് കളഞ്ഞുപോയ മാല പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരം ജിനീഷും കുടുംബവും അറിയുന്നത്. തോപ്പുംപടി സ്റ്റേഷനിലെത്തി അടയാള സഹിതം വിവരം നല്കിയ ജിനീഷിനും ഭാര്യസോണിയയ്ക്കും ശനിയാഴ്ച രാവിലെ മാല ലഭിച്ചു .എഡിസണിനെ സാക്ഷിയാക്കി എസ്.ഐ സജീവ് കൈമാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് എഡിസണിനെയും പ്രസാദിനെയും പോലീസ് അംഗങ്ങള്‍ അനുമോദിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: