കാലടി: ചെറായിബീച്ചിലെ അംബേദ്കര്‍ പ്രതിമയും അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രാവിഷ്ക്കാരവും സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതില്‍ യോഗക്ഷേമസഭ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്തുത വിഷയത്തില്‍, പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ സാംസ്ക്കാരികസമിതി സംഘടിപ്പിക്കുന്ന സമരപരിപാടികളോട് യോഗക്ഷേമസഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്.വല്ലഭന് നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. സമിതിയുടെ ഉപവാസസമരത്തിനുള്പ്പെടെ മുഴവന്‍ സാംസ്ക്കാരിക പ്രവര്‍ത്തകരും പ്രതികരിയ്ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: