തിരുവനന്തപുരം: വിശാലഹിന്ദുഐക്യസമ്മേളനത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണം മൈതാനിയില്‍ ഒരുക്കിയ പ്രദര്‍ശിനി കാഴ്ചക്കാര്‍ക്ക് ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും വിസ്മയകാഴ്ചയൊരുക്കുന്നു. 2300 വര്‍ഷം പഴക്കമുള്ള നാണയശേഖരങ്ങള്‍, താളിേയോലകള്, നാരായണങ്ങള്‍, ഹിന്ദുനവോത്ഥാന നായകരുടെ ചരിത്രം പ്രതിപാദിക്കുന്ന സൂചികകള്‍, നവോത്ഥാന പോരാട്ടങ്ങളുടെ ചിത്രങ്ങള്‍, ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെ പരിചയപ്പടെത്തുന്ന രേഖാചിത്രങ്ങള്‍ തുടങ്ങിയയും പ്രദര്‍ശിനിയിലുണ്ട്.
പ്രദര്ശിനിയിലെ പ്രധാന ആകര്‍ഷണകേന്ദ്രം പുരാതന നാണയങ്ങളുടെ അമൂല്യശേഖരമാണ്.
ബിംബിസാരന്, ബിന്ദുസാരന്, അശോകന്, കാളിദാസന്, വ്യാസന്, വിക്രമാദിത്യന്, മൗര്യന്, ചാണക്യന്, കനിഷ്കന്‍, ഗുപ്തന്മാര്, ചരകന്‍, ശുശ്രുതന്‍, ചേര, ചോള, പാണ്ഡ്യ, പുനിന്ദ, പുര രാജക്കന്മാരുടെ നാണയശേഖരങ്ങള്‍ പ്രദര്‍ശിനിയിലുണ്ട്. 1947 വരെ കേരളത്തില്‍ പ്രചരിപ്പിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നാണയങ്ങള്‍, ലോകരാജ്യങ്ങളില്‍ പുറത്തിറങ്ങിയ പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍, ലോകത്തെ ഏറ്റവും ചെറുതും നിലവില്‍ ഉള്ള ഏറ്റവും വലിയ നാണയവും പ്രദര്‍ശിനിയില്‍ കൗതുകകാഴ്ചയായി.
ബി.സി.മൂന്നാംനൂറ്റാണ്ടുമുതല്‍ എ.ഡി മൂന്നാം നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന പത്ത് നാണയങ്ങളാണ് പ്രദര്‍ശനിയിലെ ഏറ്റവും പുരാതന നാണയങ്ങള്‍, ആന, മല, മഴു, ആനത്തോടി, സൂര്യന്, ചന്ദ്രന്, നദികള്‍, എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍ക്ക് 2300 വര്‍ഷം വരെ പഴക്കമുണ്ട്. ആന്ധ്രാപ്രദേശിലെ ശതകര്‍ണി, പുലമാവ് ഭരണാധികാരികളുടെ കാലത്തുണ്ടായിരുന്ന ശതവാഹന നാണയങ്ങള്‍, പരമശിവന് പശുവില്‍ ചാരിനില്ക്കുന്ന പശുപതി നാണയങ്ങള്‍, മൗര്യസാമ്രാജ്യകാലത്ത് കറുത്തീയത്തില് ഉണ്ടാക്കിയ മഹാരഥി നാണയങ്ങള്‍, എഡി മൂന്നാം നൂറ്റാണ്ടിന് മുമ്പുണ്ടായിരുന്ന ബുദ്ധചിഹ്നങ്ങളും ബോധിവൃക്ഷവും ആലേഖനം ചെയ്ത ഉജ്ജയിനി നാണയങ്ങള്‍, ക്രിസ്തുവിനെ കാണിച്ചുകൊടുത്തതിന് യുദാസിന് നല്കിയ ഒറ്റുകാശ് എന്നിവ കാഴ്ചക്കാരെ കാത്തിരിക്കുന്നു. ടിപ്പുസുല്‍ത്താന്റെ മരണത്തെതുടര്‍ന്ന് 1799 ല്‍ ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ റ്റി 95 എന്ന് ആലേഖനം ചെയ്ത വെള്ളിനാണയം, ആദ്യ സ്വാതന്ത്ര്യസമര പോരാളിയായി അറിയപ്പെടുന്ന പഴശിരാജയെ വധിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ പ്രചരിപ്പിച്ച റ്റി 1805 എന്ന അഞ്ചിലൊന്ന് രൂപയുടെ വെള്ളിനാണയം, സ്വാതന്ത്ര്യ ഇന്ത്യ എന്ന സങ്കല്പത്തിന്റെ ഭാഗമായി സുഭാഷ് ചന്ദ്രബോസ് പുറത്തിറക്കിയ ആസാധിന്ദ് ഫൗജ് നാണയങ്ങള്‍, 1911 ല്‍ ജോര്‍ജ്ജ് പുറത്തിറക്കിയ പന്നിരൂപയെന്ന് അറിയപ്പെടുന്ന നാണയം, തിരുവിതാംകൂര്‍ രാജവംശത്തിന്റെ നാണയങ്ങള്‍ എന്നിവ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രകാലഘട്ടവും അതിനുമുമ്പുള്ള ചരിത്രവും വിശദമാക്കുന്നവയാണ്.
ഭാരതത്തില്‍ അധിനിവേശത്തിന്റെ സ്മരണകളുണര്‍ത്തുന്ന നാണയങ്ങളുടെ പ്രദര്‍ശിനിയിലുണ്ട്. 1000 വര്‍ഷം മുമ്പ് ചേരരാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ചേരഗജവരാഹന്, ശ്രീകൃഷ്ണകുലത്തിലെ അവസാന രാജാവായിരുന്ന രാമചന്ദ്രന്റെ കാലത്തെ ശ്രീരാമ എന്നറിയപ്പെടുന്ന തങ്കനാണയം, 16-ാം നൂറ്റാണ്ടില്‍ പ്രചരിച്ചിരുന്ന ശ്രീരാമപട്ടാഭിഷേകവും മറുവശത്ത് ശ്രീരാമന്റെയും സീതയുടെയും ചിത്രം ആലേഖനം ചെയ്ത നാണയവും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും ചെറിയ നാണയമായി കരുതുന്ന വിജയനഗരത്തിന്റെ ബിലി എന്ന നാണയമാണ് പ്രദര്ശിനിയിലെ പ്രധാന ആകര്‍ഷകം. 94 ല്‍ ഓസ്ട്രേലിയ പുറത്തിറക്കിയ ഒരുകിലോ ശുദ്ധിവെള്ളിയില് തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ നാണയം ഇവിടെയുണ്ട്.
തിരുവിതാംകൂറിന്റെ ചരിത്രപാരമ്പര്യം വിളിച്ചോതുന്ന വലിയൊരു ശേഖരം പ്രദര്സനത്തിനുണ്ട്. അനന്തരായന്‍ പണം, വീരരായന്‍പണം, കൂലിപണം, സ്വര്‍ണ വരാഹനുകള്, കാശ് അളക്കുന്ന പണപ്പലകകള്, 200 സ്വര്‍ണനാണയങ്ങള്‍ വരെ സൂക്ഷിക്കാവുന്ന ഏലസ് സൂത്രങ്ങള്‍, താളിയോലകള്‍, നാരായണങ്ങള്‍, മഷിക്കുപ്പികള് എന്നിവ കാണികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
കേരളത്തിന്റെ ഹൈന്ദവ നവോത്ഥാനത്തിന് ആക്കംകുറിച്ച് പ്രക്ഷോഭങ്ങളുടെയും നവോത്ഥാനനായകന്മാരുടെയും വിവരണങ്ങള്‍ പ്രദര്ശിനിയെ വിജ്ഞാനസമ്പുഷ്ടമാക്കുന്നു. 1921 ലെ മലബാര്‍ കലാപം, മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭം, തളിക്ഷേത്രവിമോചനസമരം, വിശാലഹിന്ദുസമ്മേളനങ്ങള്, ഏകാത്മതായജ്ഞം, വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണം, നിലയ്ക്കല്‍ പ്രക്ഷോഭം, മാറാട്, പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും മലയാളിയുടെ മനസിനെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്.
അതിപുരാതന കാലം മുതല്‍ ഭാരതം ശാസ്ത്രസാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന വിവരണശേഖരവും പ്രദര്‍ശിനിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: