നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ക്രൂസ് ചാര്‍ട്ടേഡ് വിമാനങ്ങള്‍. ഡീസല്ഡര്ഫില്നിന്നുള്ള എയര്ബര്ലിന്റെ എ330 വിമാനത്തില്‍ 303 യാത്രക്കാരും കൊണ്ടൂര്‍ എയര്‍ലൈന്‍സിന്റെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നും വരുന്ന ബി 757-300 വിമാനത്തില്‍ 268 യാത്രക്കാരും ബി 767-300 വിമാനത്തില്‍ 265 യാത്രക്കാരുമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത്. ഐഡാ ഡിവാ എന്ന ഉല്ലാസകപ്പലില്‍ യാത്ര ചെയ്യുന്നതിനാണ് ഈ യാത്രക്കാരെ കൊച്ചില്‍ എത്തിക്കുന്നത്.
ഈ വിമാനങ്ങളില്‍ കൂടാതെ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ വിമാനങ്ങളിലായി ഏകദേശം 500 യാത്രക്കാര്‍ കൂടി കപ്പലിലേക്ക് എത്തുന്നുണ്ട്. ഐഡാ ഡിവാ എന്ന യാത്രാകപ്പലില്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന യാത്രക്കാരെ ഈ വിമാനങ്ങളില്‍ തിരിച്ച് കൊണ്ടുപോകും. ഏകദേശം 2700 വിനോദസഞ്ചാരികളാണ് ഏപ്രില്‍ 1ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോകുന്നത്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും യോഗത്തില്‍ ധാരണയായി. സിംഗപ്പൂരില്‍നിന്നും യാത്ര തിരിച്ച ഐഡാ ഡിവാ കൊളംബിയയില്‍ നിന്നാണ് കൊച്ചിയില്‍ എത്തുന്നത്. ഇത് മംഗലാപുരം, ഗോവാ തുറമുഖങ്ങള്‍ വഴി ദുബായിയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: