ആലുവ: മക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്യാനായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പുറപ്പെടുകയും പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ജനസേവ ശിശുഭവനില്‍ എത്തിക്കുകയും ചെയ്ത അമ്മയെ മക്കളെത്തി കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ ദിവസം അവശനിലയില്‍ ആലുവ ടൗണില്‍ ചുറ്റിത്തിരിയുന്നതുകണ്ടാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കൊല്ലം കുരീപ്പുഴ സ്വദേശിനിയും മൂന്നുമക്കളുടെ മാതാവുമായ റഹ്മത്തിനെ ജനസേവ ശിശുഭവനിലെത്തിച്ചത്. അവരുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ജനസേവ അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മക്കളായ നിസാറും നിവാസും ക്ഷമാപണവുമായി ഉമ്മയെകൂട്ടിക്കൊണ്ടുപോകാനെത്തിയത്. ആദ്യം മക്കളൊടൊപ്പം പോകാന്‍ ഇവര്‍ വിസമ്മതിച്ചു. ഭര്‍ത്താവായ മുഹമ്മദ്കുഞ്ഞ് ഏഴുവര്‍ഷംമുമ്പ് മരിച്ചതോടെയാണ് 53 കാരിയായ റഹ്മത്തിന് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടുതുടങ്ങിയത്. മൂന്ന് ആണ്മക്കളും വിവാഹിതരായി വേറെതാമസം മാറ്റിയതോടെ ഒറ്റപ്പെടലിന്റെ തീവ്രത കൂടി. ഇളയമകനായ നിവാസിനൊടൊപ്പമായിരുന്നു താമസം. സ്വത്തിന്റെ പേരില്‍ മക്കളുടെ മാനസിക പീഡനം താങ്ങാനാകാതെ റഹ്മത്ത് ആത്മഹത്യചെയ്യാനായി വീട്ടില്‍ നിന്നും ഇറങ്ങിത്തിരിക്കുകയായിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയാതെ കൊല്ലത്തുനിന്നുള്ള ബസ്സില്‍ ആലുവ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: