ന്യൂദല്‍ഹി: ദല്‍ഹി മെട്രോ സ്റ്റേഷനില്‍ വെച്ച് ചൊവ്വാഴ്ച യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് തിരയുന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കഡ്കഡൂമ മെട്രോ സ്റ്റേഷനില്‍ കൊല്ലപ്പെട്ട ദീപ്തി (25) യുടെ ഭര്‍ത്താവ് പവന്കുമാറിനെയാണ് യു.പി.യിലെ മുറാദാനഗറില് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
റെയില്‍വേ സ്റ്റേഷനു സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ദല്‍ഹി പോലീസ് സംഘം മുറാദാ നഗറിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10നാണ് മെട്രോ സ്റ്റേഷനില്‍ വെച്ച് ദീപ്തിക്കും അച്ഛന് ബിഷംദാസിനും വെടിയേറ്റത്. ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും ദീപ്തിയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബിഷംദാസ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: