റാഞ്ചി: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര് കൊല്ലപ്പെട്ടു. ഛത്രജില്ലയിലെ ലക്രമണ്ഡാ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവ് അരവിന്ദും ഉള്‍പ്പെടുന്നു. നേരത്തെ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹത്തില്‍ ബോംബുസംഘടിപ്പിച്ചതിന്റെ മുഖ്യസൂത്രധാരനാണ് അരവിന്ദ്.
അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച്ച രാവിലെ വരെ തുടര്‍ന്നുവെന്ന് പോലീസ് മേധാവി അനൂപ് ബെര്ത്തറെ പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സ്ഥലത്ത് നിന്ന് ആറ് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: