വടവുകോട്: കേന്ദ്രസര്‍ക്കാര്‍ വനിതാ ശിശുവികസനമന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ച കിശോരി ശക്തിയോജന പദ്ധതിപ്രകാരം 11 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലനം പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് രമാ സാജു ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് പഞ്ചായത്തിനു കീഴിലെ 27 അംഗന്‍വാടികളില്‍ നിന്നുള്ള നൂറ്റി മുപ്പതോളം പെണ്‍കുട്ടികള്‍ പങ്കെടുത്ത ക്ലാസ്സില്‍ ആരോഗ്യ-പോഷകാഹാരം, ജീവിത നൈപുണി വിദ്യാഭ്യാസം, ജന്റര്‍, മഹിളാഅവകാശ നിയമങ്ങള്‍, ആശയവിനിമയം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ന്യൂട്രീഷ്യന്‍ സൈക്കോളജി മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ച് 20 ന് ആരംഭിച്ച പദ്ധതിപ്രകാരം വടവുകോട് ബ്ലോക്കിനു കീഴില്‍ എഴുപത്തിയഞ്ചോളം ക്ലാസ്സുകള്‍ സംഘടിപ്പിച്ചതായി സി.ഡി.പി.ഒ സി.എസ്.ബിസിനി പറഞ്ഞു. ഫാമിലി കൗണ്‍സിലര്‍ മനുജ ജിബിന്‍, കോട്ടയം ബി.സി.എം കോളേജ് ലക്ചറര്‍ അന്ന മാത്യു, അമ്പലമുകള്‍ ഗവ. ഹൈസ്ക്കൂള് കൗണ്‍സിലര്‍ ജിന്‍സി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: