ആലുവ: ആലുവ നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ ബജറ്റ് തന്നെയാണ് ഇത്തവണയും അവതരിപ്പിച്ചത്. പുതിയതായി ഒന്നുംതന്നെ ഈ ബജറ്റില്‍ ഉണ്ടായിരുന്നില്ല. ജംഗ്ഷന് ഇംപ്രൂവ്മെന്റ് പദ്ധതിപ്രകാരം പമ്പ് കവല, ആശുപത്രി കവല, പവര്‍ഹൗസ് കവല, കാരോത്തുകുഴി കവല, ബാങ്ക് കവല മുതല്‍ ഫയര്സ്റ്റേഷന് വരെ വികസനപദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടി ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി നാലാംമെയിലിലെ ഡബ്ബിംഗ് യാര്‍ഡില്‍ പ്ലാസ്റ്റിക് ശേഖരകേന്ദ്രവും ഷ്റെഡിംഗ് മെഷ്യനും സ്ഥാപിക്കും. മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തിലും നാഷണല്‍ ഹൈവേ തോട്ടയ്ക്കാട്ടുകര മുതല്‍ പറവൂര്‍ കവല വരെ സര്‍വീസ് റോഡിലും സോളാര്‍ സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കും. ശുചിത്വമിഷന്റെ സഹകരണത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും 3000 ബയോഗ്യാസ് യൂണിറ്റുകള്‍ സ്ഥാപിക്കും. മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഇ-ടോയ്ലറ്റിന് പുറമെ സ്പോണ്‍സര്‍ഷിപ്പിലും പ്ലാന്‍ഫണ്ടിലും ഉള്‍പ്പെടുത്തി കൂടുതല്‍ ഇ-ടോയ്ലറ്റുകള് സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: