കൊച്ചി: വിദേശ പ്രത്യക്ഷ നിക്ഷേപം ഇന്ത്യയില്‍ വുരുന്നതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി എസ്.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇന്ത്യാക്കാര്‍ക്ക് വിദേശ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ എഫ്.ഡി.ഐ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അതിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ അമൃത സ്ക്കൂള് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ ധനലക്ഷി ബാങ്ക് സോണല്‍ മേധാവി എം.മുരളീധരന് ആമുഖ പ്രഭാഷണം നടത്തി. അമൃത സ്ക്കൂള് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസ് ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍, കോമേഴ്സ് വിഭാഗം മേധാവി ഡോ.എം.വി.കമലാക്ഷി, കെ.വി.വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ മേഖലയിലുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: