ആലുവ: തമിഴ്നാട്ടിലേക്ക് വിനോദസഞ്ചാരത്തിനെന്ന പേരില്‍ പോയി വന്‍തോതില്‍ സ്പിരിറ്റ് കൊണ്ടുവരുന്നു. അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ സ്പിരിറ്റ് കൊണ്ടുവരുന്നത്. ഇതേത്തുടര്‍ന്ന് വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങളും ഇടയ്ക്കിടെ പരിശോധന നടത്തുവാന്‍ തീരുമാനമായി. ഇത്തരം വാഹനങ്ങളില്‍ പ്രത്യേകമായി രഹസ്യയറയുണ്ടാക്കി അതിലാണ് സ്പിരിറ്റ് ഒളിപ്പിക്കുന്നത്. പ്രധാനമായും സെക്കന്റ് മദ്യമുണ്ടാക്കുന്നതിനും വ്യാജക്കള്ള് നിര്‍മ്മിക്കുന്നതിനുമാണ് സ്പിരിറ്റ് ഉപയോഗിക്കുന്നത്.
വിവിധ ബാറുകളിലേക്ക് സ്പിരിറ്റ് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ബാറില്‍ വച്ചുതന്നെ സെക്കന്റ് മദ്യമുണ്ടാക്കിക്കൊടുക്കുന്നതിന് സ്പിരിറ്റ് ലോബി പരിചയസമ്പന്നരായവരുടെ സേവനവും വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കര്‍ണ്ണാടകയെ വെല്ലുന്ന രീതിയിലാണ് സ്പിരിറ്റ് ലോബി തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിച്ച് വരുന്നതത്രെ. മലയാളികളായ ചിലരാണ് ഇത്തരം ലോബികള്‍ക്കുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: