ആലപ്പുഴ: സമഗ്ര ആരോഗ്യനയം സംസ്ഥാനത്ത് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖല ഇന്ന് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകളില്‍ എട്ടു മുതല്‍ പന്ത്രണ്ടു ശതമാനം വരെ വിറ്റഴിയപ്പെടുന്നത് കേരളത്തിലാണ്. ജനസംഖ്യാനുപാതമായി നോക്കിയാല്‍ അത് മൂന്നു ശതമാനത്തില്‍ താഴെ വരണം. ജനങ്ങളുടെ ജീവിതച്ചെലവില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നതു മരുന്നിനും ചികിത്സയ്ക്കുമായാണ്. ലോകനിലവാരത്തിലുള്ള ചികിത്സാസൗകര്യം നമുക്കു കേരളത്തില്‍ ലഭ്യമാണ്. പക്ഷേ, സാധാരണക്കാരന് അതു താങ്ങാനാവുന്നില്ല.
പുതിയ രോഗങ്ങളും കേരളത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളും മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളുമൊക്കെ കടന്നുവരുന്നു.
ഈ സാഹചര്യത്തില്‍ രണ്ടാം ആരോഗ്യവിപ്ലവം ഉയര്ന്നുവരണണം. സംസ്ഥാനത്തെ 30 ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. പുതുതായി അഞ്ചു മെഡിക്കല്‍ കോളേജുകള്‍കൂടി ആരംഭിക്കുന്നതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകും. പാലക്കാട് തുടങ്ങുന്ന മെഡിക്കല്‍ കോളേജ് പട്ടികവര്‍ഗ വിഭാഗത്തിനുള്ളതാണ്.
ഭക്ഷണത്തില്‍ക്കൂടിയും വെള്ളത്തില്ക്കൂടിയുമാണ് ഇന്ന് ഏറ്റവുമധികം രോഗങ്ങള്‍ പകരുന്നത്. ഫുഡ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും ലൈസന്‍സ് എടുക്കണമെന്നു നിര്‍ബന്ധമാക്കിയതോടെ ഒന്നരലക്ഷം പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിദ്യാഭ്യാസവും ഭക്ഷണവും അവകാശമാക്കിയതുപോലെ ആരോഗ്യവും ദേശീയതലത്തില്‍ അവകാശമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: