കോട്ടയം: വീടിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പാമ്പാടി കൊല്ലേട്ട് മുന്‍ എം.എല്‍.എ ഇ.എം ജോര്‍ജിന്റെ മകന് മര്‍ക്കോസി(41)നാണ് പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരയ്ക്ക് താഴെ 55ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ഇയാളുടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ച് മാര്‍ക്കോസിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിഗരറ്റില്‍ നിന്ന് തീപിടിച്ചതാണന്നാണ് പ്രാഥമിക നിഗമനം. മര്‍ക്കോസ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: