കോട്ടയം: ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം 17ന് സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ജില്ല സംഘടനാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് അറിയിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം രാവിലെ 10.30ന് ആര്‍എസ്എസ് സംസ്ഥാന സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ഇ.എസ്.ബിജു, കെ.എന്‍.രവീന്ദ്രനാഥ്, ആര്.എസ്. അജിത്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുക്കും. സമാപനസമ്മേളനം വൈകുന്നേരം 4മണിക്ക് സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: