മണര്‍കാട്: മാലം ചേന്നോത്ത് പറമ്പില്‍ രാഘവന്റെ പുരയിടത്തിലെ മുളക് കൊടിയും, മരങ്ങളും മറ്റ് കാര്‍ഷികവിളകളും വെട്ടി നശിപ്പിച്ച അക്രമികള്‍ക്കെതിരെ ഉടന്‍ കേസെടുക്കുകയും വിള നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കുകയും വേണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. രാഘവന്റെ പുരയിടത്തിലേക്കുള്ള വഴി അയല്‍വാസി അടച്ചുകെട്ടിയതിന് എതിരെ തഹസില്‍ദാരുടെ അന്വേഷണറിപ്പോര്‍ട്ടു പ്രകാരം തുറന്ന് കൊടുക്കാനുള്ള ആര്‍ഡിഒ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ള അയല്‍വാസിയുടെ വധഭീഷണിക്കെതിരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പട്ടികജാതിക്കാരനായ രാഘവന് നല്കിയ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും, രാഘവന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാസംഘടനാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. രാഘവന്റെ പരാതിയോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വിമുഖത ദൂരവ്യാപകമായ ഭവിഷ്യത്തിന് കാരണമാകുമെന്നും ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: