പള്ളിക്കത്തോട്: മത്സ്യ തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ നാവികരെ രാജ്യംവിട്ട സാഹചര്യത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. നാവികരെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എന്‍. ഹരി. ഭാരതത്തിന്മേല് ഇറ്റലി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ഇറ്റലിക്കുവേണ്ടി പാദസേവ ചെയ്യുകയാണെന്നും ഹരി പറഞ്ഞു. പ്രകടനത്തെ തുടര്‍ന്ന് സോണിയുടെ കോലം കത്തിച്ചു. എം.എ. അജയകുമാര്‍, രതീഷ് കട്ടച്ചിറ, രാഹുല്‍ സലിം, ആന്‍ഡ്രൂസ്, പി.ആര്. രാജീവ്, ശരത്ലാല്, രാഹുല്‍, അനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: