മരട്: നെട്ടൂര്‍ നോര്‍ത്തിലെ ജനവാസകേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ അധികൃതര്‍ക്കു പരാതി നല്കി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് ഹരിജന്‍ കോളനിക്കു സമീപത്തായാണ് ഒരു ആരാധനാലയത്തോട് ചേര്‍ന്ന് സെമിത്തേരി നിര്‍മ്മിക്കുവാനുള്ള നീക്കം നടന്നു വരുന്നത്. പരിസരമലിനീകരണത്തിനു കാരണമാകുന്നതാണ് സെമിത്തേരി നിര്‍മ്മാണമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പള്ളിയോടുചേര്‍ന്നുള്ള അരഏക്കറോളം പ്രദേശത്താണ് സെമിത്തേരി നിര്‍മ്മിക്കുന്നത്. ഇതിനായി സമീപത്തെ വീടുകള്‍ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ഒമ്പത് അടിയോളം ഉയരത്തിലാണ് ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെമിത്തേരി നിര്‍മ്മാണം നീക്കം അതീവ രഹസ്യമായാണ് നടന്നുവന്നത്. എന്നാല്‍ സാധാരണയില്‍ അധികം ഉയരത്തില്‍ മതില്കെട്ടുന്നതിനെകുറിച്ച് അന്വേഷിച്ചപ്പോഴാണ് നീക്കം പലരും അറിയുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ഹിന്ദുഐക്യവേദി വിഷയം ഏറ്റെടുക്കുകയായിരുന്നു.
മരട് നഗരസഭയിലെ ഒന്നാം ഡിവിഷനിലാണ് സെമിത്തേരിക്കുള്ള നീക്കം നടന്നത്. ഇവിടെ ഹിന്ദുഐക്യവേദി സ്ഥാനിയ സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍, ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ, മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍, മുനിസിപ്പല്‍ ഡിവിഷന് കൗണ്‍സിലര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കി.
സെമിത്തേരിക്കായി നീക്കിവെച്ചിരുന്ന ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മ്മാണം നടന്നുവന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മതില് നിര്‍മ്മാണം നഗരസഭാ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയുപ്പുനല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: