കോട്ടയം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബ്ലേഡ് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കുര്യംഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ജിജോ ജോസഫിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമിച്ചത്. പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുപ്രകാരമാണ് പോലീസ് കേസ്സെടുത്തിരിക്കുന്നതെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഗുണ്ടാ, മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: