കോട്ടയം: ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്കുനേരെ നടപടിയെടുക്കുന്നതായി പ്രചരണം നടത്തുന്ന പോലീസ് ഇത്തരം സംഘങ്ങള്‍ക്ക് ഒത്താശ പാടുന്നതായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആരോപിച്ചു. കുറവിലങ്ങാട് കുര്യം കവലയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫിനെ ബ്ലേഡ് മാഫിയ ഡിവൈഎഫ്ഐ സംഘം ഗുരുതരമായ രീതിയില്‍ തലയ്ക്കടിച്ച് മരണംവരെ സംഭവിക്കാവുന്ന തരത്തില്‍ പരിക്കേല്‍പ്പിച്ചിട്ടും സ്റ്റേഷനില്‍നിന്നും ജാമ്യം നല്കാന് കഴിയുംവിധം കേസ്സെടുത്തത് പ്രതികളെ സംരക്ഷിക്കുവാനാണ്. ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തലയിലെ പരിക്കിന്റെ പേരില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സംഭവത്തില്‍ കൊലപാതക ശ്രമത്തിനാണ് കേസ്സെടുക്കേണ്ടത്. ക്രിമിനില്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് സിപിഎം ബന്ധമുള്ളവരാണ്. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളും നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: