കോതമംഗലം: 2008ലെ മുംബൈ ഭീകരാക്രമണത്തെ നേരിടുന്നതനിടെ തലയില്‍ ഗ്രനേഡ് തുളച്ചുകയറി ഒരുവശം തളര്‍ന്ന എന്‍എസ്ജി കമാന്റോ ആയുര്‍വേദ ചികിത്സയെത്തുടര്‍ന്ന് സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. കണ്ണൂര്‍ സ്വദേശിയായ അഴീക്കോട് കണ്ടോത്ത് വീട്ടില്‍ കമാന്റോ പി.വി.മനേഷ് ആണ് കോതമംഗലം നങ്ങേലി ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയില്‍ സുഖം പ്രാപിച്ചത്.
അതീവ സുരക്ഷയിലും രഹസ്യമായും നടത്തിക്കൊണ്ടിരുന്ന ചികിത്സ മനോജ് ആശുപത്രി വിട്ടപ്പോള്‍ മാത്രമാണ് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്നത് ഒരു ധീരജവാനെ ആയിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പോലും അറിഞ്ഞത്.
കമാന്റോയുടെ വെടിയേറ്റ് മരിക്കാറായ സമയത്ത് ഒരു ഭീകരന് കൈവശമിരുന്ന ഗ്രനേഡ് മനേഷിന്റെ നേര്‍ക്ക് എറിയുകയായിരുന്നു. ഗ്രനേഡ് തറയില്‍ വീണാല്‍ മരണം ഉറപ്പാണെന്ന് മനസ്സിലാക്കിയ മനേഷ് ഫുട്ബോള്‍ ഹെഡ് ചെയ്യുന്നതുപോലെ തട്ടിമാറ്റുകയായിരുന്നു.
തലയില്‍ വീണാല്‍ കൂടെയുണ്ടായിരുന്ന കമാന്റോകളും മരിക്കുമായിരുന്നു. തലകൊണ്ട് തട്ടിമാറ്റുന്നതിനിടയിലാണ് പതിനൊന്ന് മില്ലീമീറ്റര്‍ വലിപ്പമുള്ള ഇരുമ്പ് ചീള് മനേഷിന്റെ തലയില്‍ തുളച്ചുകയറിയത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വലതുഭാഗം തളര്‍ന്നുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: