കാലടി: കാലടി മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കം. പ്രധാനആഘോഷങ്ങള് 9,10 തീയതികളിലാണ്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പൂര്ണാസംഗമം ജ്ഞാനവിജ്ഞാന മേളയ്ക്ക് തുടക്കമായി. എല്ലാദിവസവും രാവിലെ 6.15ന് ഗണപതിഹോമം, വൈകിട്ട് 6ന് നദീപൂജ, 9ന് രാവിലെ 7ന് ശിവ ശങ്കരീയം നൃത്തമത്സരം, വൈകിട്ട് 6.30ന് ചാക്യാര്‍കൂത്ത്. രാത്രി 8ന് മെഗാഷോ, 10 ന് രാവിലെ 8ന് കരിക്ക് അഭിഷേകം. ഉച്ചയ്ക്ക് 12ന് മഹാഅന്നദാനം. വൈകിട്ട് തായമ്പക രാത്രി 7.30ന് പൂര്ണ്ണാസംഗമം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ആഘോഷസമിതി പ്രസിഡന്റ് കെ.എ.മോഹനന് അദ്ധ്യക്ഷത വഹിക്കും. കെ.പി.ധനപാലന് എംപി, എംഎല്‍എ മാരായ ജോസ് തെറ്റയില്‍, സാജുപോള്‍, അന്‍വര്‍സാദത്ത്, ചലചിത്ര നടന് ദേവന്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, സംസ്കൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എന്‍.പ്രശാന്ത് കുമാര്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ടി.കെ.രമ, സ്വാമി ശിവസ്വരൂപാനന്ദ, വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.പി.മദനന്, ഡോ.കെ.കൃഷ്ണന് നമ്പൂതിരി, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സാബു, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്വര്മുണ്ടേത്ത്, എം.എന്‍.വിശ്വനാഥന്, കെ.എന്‍.നമ്പൂതിരി, പി.ആര്.മുരളീധരന്, കെ.കെ.കര്ണ്ണന്, വി.എ.രഞ്ജന്‍, എന്‍.പി.സജീവ്, പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍, കെ.പി.ശങ്കരന്, അപ്സലര് പാതുശ്ശേരി, വി.ബി.സിദില്‍കുമാര്‍, ശംഭുദേവന്‍ പണ്ടാല, ഐ.കെ.ജിബു എന്നിവര്‍ പ്രസംഗിക്കും. രാത്രി 9.30ന് സൂപ്പര്‍ഷോ 2013. രാത്രി 12ന് മഹാശിവരാത്രി പൂജ, 12.30ന് ശിവശങ്കരീയം ഗ്രാന്റ്ഫിനാലെ വെളുപ്പിന് 3.30ന് ഭക്തിഗാനസുധ ആഘോഷങ്ങള്‍ മാര്‍ച്ച് 15 വരെ നീണ്ട് നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: