കൊച്ചി: കുടുംബശ്രീ സംസ്്്്ഥാന മിഷന് ഊര്‍ജ്ജ സംരക്ഷണ പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പര്യടനത്തിന് ഇന്ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത്് ഹാളില്‍ നിന്നാരംഭിക്കുന്ന പര്യടനം രാവിലെ 11ന് പൊതുമരാമത്ത്് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ ആളുകളെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും, ജീവിതചര്യയാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു ദിവസം മൂന്നു പഞ്ചായത്തുകളിലായി മാര്‍ച്ച്്് 31 വരെയാണ് കലാജാഥ പര്യടനം നടത്തുക.
ഫെബ്രുവരി ഒന്നിന് വിവിധ പരിപാടികളോടെ തുടക്കം കുറിച്ച പര്യടനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തിയിരുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മുനിസിപ്പല്‍ ചെയര്മാന് പി.ഐ മുഹമ്മദ് അലി, കുടുംബശ്രീ ഗവേണിംഗ് ബോഡി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രാഷ്്്ട്രീയ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: