കൊച്ചി: കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരളയുടെ സംസ്ഥാന സമ്മേളനം 23,24 തീയതികളില്‍ എറണാകുളം ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി കെ.വി തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് സിസ്റ്റര്‍ ഇന്നസെന്റിന് ഉപഭോക്തൃരത്ന അവാര്‍ഡ് സമ്മാനിക്കും. മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള പ്രശസ്തി പത്രം മേയര്‍ ടോണി ചമ്മണി വിതരണം ചെയ്യും. ചാള്‍സ് ഡയസ് എം.പി ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കും. ഡോ.ബി.ആര് അംബേദ്ക്കര്‍ അവാര്‍ഡ് ജേതാക്കളെ സിനിമ താരം ക്യാപ്റ്റന്‍ രാജു ആദരിക്കും. ജി.സി.ഡി.എ പ്രസിഡന്റ് എന്‍.വേണുഗോപാല്‍ മുഖ്യാതിഥിയായിരിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന വനിത സെമിനാര്‍ കോഴിക്കോട് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി.എന്‍ ശാന്തകുമാരി മേനോന് ഉദ്ഘാടനം ചെയ്യും. വനിത വിഭാഗം പ്രസിഡന്റ് പി.മഹിളാമണി അധ്യക്ഷത വഹിക്കും.24ന് രാവിലെ 11ന് പ്രതിനിധി സമ്മേളനം നടക്കും. സിഎഫ്കെ സംസ്ഥാന ചെയര്മാന് കെ.ജി വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അക്കാമ വാസവന് അധ്യക്ഷത വഹിക്കും.സിഎഫ്കെ സംസ്ഥാന ചെയര്മാന് കെ.ജി വിജയകുമാരന്‍ നായര്‍, വര്‍ക്കിംഗ് ചെയര്മാന് കുരുവിള മാത്യൂസ്, വൈസ് ചെയര്മാന് തോമസ് നെട്ടൂര്‍, ജില്ലാ സെക്രട്ടറി പി.കെ മുരളീധരന്, സിഎഫ്കെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സജിനി തമ്പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: