കോട്ടയം: തപാല്‍ സ്റ്റാമ്പ് ഏത്, കോര്‍ട്ട് ഫീ സ്റ്റാമ്പ് ഏത് എന്ന് തിരിച്ചറിയാനാവാതെ കോട്ടയത്തെ ഒരു സര്‍ക്കാര്‍ ഓഫീസ് കുഴങ്ങുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി കത്തില്‍ 5 രൂപയുടെ തപാല്‍ സ്റ്റാമ്പിനു പകരം 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചാണ് അയച്ചത്. കോട്ടയത്തെ പൊതുമരാമത്ത് വകുപ്പിന്റെ ബില്‍ഡിംഗ് സെക്ഷന്‍ അസി.എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും അയച്ച കത്തിലാണ് ഈ കാഴ്ച. തിരുവഞ്ചൂര്‍ സ്വദേശിയായ ശ്രീകാന്തിന് ഇന്നലെ ലഭിച്ച മറുപടി കത്തിലാണ് ഇത്തരത്തില്‍ സ്റ്റാമ്പ് പതിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്ന കത്തിന് 10 രൂപ കൂലി അടച്ച് പോസ്റ്റോഫീസില്‍ നിന്നും വാങ്ങേണ്ട ഗതികേടിലേക്കാണ് ഇപ്പോള്‍ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: