ജോഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബ്ലേഡ് റണ്ണര്‍ ഓസ്കര് പിസ്റ്റോറിയസിന്റെ വീട്ടില്‍ നിന്നും രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റ് കണ്ടെടുത്തു. 29കാരിയായ കാമുകി റീവാ സ്റ്റീന്ക്യാമ്പിനെ വാലന്റൈന്‍സ് ദിനത്തിലാണ് പിസ്റ്റോറിസ് വെടിവച്ചുകൊന്നത്. കൃത്രിമ കാലുകളുമായി ഒളിംപിക്സില്‍ ഓടി ചരിത്രം സൃഷ്ടിച്ച പിസ്റ്റോറിയസിന്റെ ആരാധകരെയും കായിക ലോകത്തെയും നടുക്കിയതായിരുന്നു സംഭവം.
റീവയെ ആക്രമിക്കാന്‍ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. റീവിന്റെ തലയോട് പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നെന്നും അവര്‍ വ്യക്തമാക്കി. ചിലപ്പോള്‍ ആത്മരക്ഷയ്ക്ക് വേണ്ടി റീവാ ഉപയോഗിച്ചതാകാം ബറ്റ്ന്നും പോലീസ് കണക്കുകൂട്ടുന്നു.
നാല് തവണയാണ് പിസ്റ്റോറിയസ് റീവയെ വെടിവെച്ചത്. ആദ്യ വെടി അരക്കെട്ടില്ക്കൊണ്ടു. തുടര്‍ന്ന് റീവ ബാത്ത്റൂമില്‍ ഓടിയൊളിച്ചു. അപ്പോഴേക്കും റീവയുടെ ശരീരത്തില്‍ മൂന്നു തവണ വെടികൊണ്ടിരുന്നെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. അതേസമയം, കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് പിസ്റ്റോറിയസിന്റെ ബന്ധു അര്‍നോള്‍ഡ് പിസ്റ്റോറിയസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: