ഒട്ടാവ: കനേഡിയന്‍ നേവി ഉദ്യാഗസ്ഥന് റഷ്യക്ക് വേണ്ടി രഹസ്യം ചോര്‍ത്തിയതില്‍ കനേഡിയന്‍ കോടതി 20 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു. കനേഡിയന്‍ പട്ടാള ഉപസേനാപതി ജഫ്റി ഡിലീസ്ലിയാണ് രഹസ്യങ്ങള്‍ വിദേശ ഗവണ്മെന്റ്നു ചോര്‍ത്തി നല്‍കിയത്.
സുരക്ഷാ രഹസ്യ നിയമം നിലവില്‍ വന്നതിനു ശേഷം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഡിലീസ്ലി. 2011 സെപ്തംബര്‍ 11 നാണ് നിയമം നിലവില്‍ വന്നത്. ചാരവ്യത്തിയിലുടെ നേടിയ തുകയായ 111,523 അമേരിക്കന്‍ ഡോളര്‍ പിഴയായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദാമ്പത്യ ദു;ഖമാണ് തന്നെ ചാരപ്പണിക്ക് പ്രേരിപ്പിച്ചത് എന്ന് ഡിലീസ്ലി കോടതിയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: