കോട്ടയം: ജാതിരഹിത സമൂഹമെന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഥ നയിച്ച ഡിവൈഎഫ്ഐ ശ്രീനാരായണഗുരുദേവനെ കേരളമാകെ നടന്ന് അധിക്ഷേപിക്കുകയായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതി 32-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുദേവനെ ആള്‍ദൈവം എന്ന് അധിക്ഷേപിച്ച ഡിവൈഎഫ്ഐക്ക് മറ്റ് മതങ്ങളുടെ ആത്മീയാചാര്യന്മാര്ക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമുണ്ടോ. ജാതിയെ അടിസ്ഥാനമാക്കി നിയമങ്ങളും ചട്ടങ്ങളും നിലനില്ക്കുമ്പോള് ജാതിരഹിത സമൂഹമെന്ന മുദ്രാവാക്യത്തിന് എന്ത് പ്രസക്തിയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
കേരളത്തില്‍ സര്‍വ്വേ നടത്തിയാല്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഹിന്ദുക്കള്‍ വളരെ പിന്നിലാണ്. മലബാര്‍ മേഖലയില്‍ ഇഴവ-തീയ സമൂഹത്തെ ഇടതു വലതു രാഷ്ട്രീയക്കാര്‍ വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തിന്റെ അവസാന വര്‍ഷം 170 സ്കൂളുകള്‍ അനുവദിച്ചതില്‍ ഈഴവ സമൂഹത്തിന് ഒരു സ്കൂളുപോലും അനുവദിച്ചില്ല. കൂടെ നില്‍ക്കുന്നവരെ അവഗണിക്കുകയായിരുന്നു സിപിഎം എന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
അവഗണനയ്ക്കെതിരെ ഭൂരിപക്ഷ സമുദായങ്ങള്‍ സംഘടിക്കണം. സംവരണം ചൂണ്ടിക്കാട്ടി ഭൂരിപക്ഷ സമൂഹത്തിന്റെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മുനിസിപ്പല്‍ ചെയര്മാന് എം.പി സന്തോഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാനം ചെയ്തു. കെ.സുരേഷ്കുറുപ്പ് എംഎല്‍എ, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എം. മധു, സെക്രട്ടറി എ.ജി തങ്കപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: