വാഷിങ്ടണ്‍: ആണവ പരിപാടികളുമായി ഇറാന് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. ഇപ്പോഴുള്ള ഉപരോധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. ആറു മാസം മുന്‍പു കോണ്‍ഗ്രസ് പാസാക്കിയ ബില്‍ ആണ് ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
ഓയില്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം നിയന്ത്രിക്കുക, ഇറാന് ദേശീയ മാധ്യമത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം തടയുക എന്നിവയാണു പുതിയ ഉപരോധത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ചിരുന്നു.
അതിനിടെ ഇറാന് ആണവ രാഷ്ട്രം തന്നെയാണെന്ന് ഇറാന് പ്രസിഡന്റ് മഹ്മൂദ് അഹമദിനെജാദ് വ്യക്തമാക്കി. ഒരു ഈജിപ്ഷ്യന്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് ആണവരാഷ്ട്രമെന്ന പരിഗണന നല്കാന് അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അഹമദിനെജാദ് ആവശ്യപ്പെട്ടു.
ഇസ്രയേലിനെ ആക്രമിക്കാന്‍ തങ്ങള്‍ക്കു പദ്ധതിയില്ല. പ്രതിരോധാവശ്യങ്ങള്‍ക്കാണ് ആണവ റിയാക്ടറുകള്‍ വികസിപ്പിച്ചെടുത്തത്. ഇറാന് വ്യാവസായികമായി അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ്. ഇപ്പോള്‍ ആണവരംഗത്തും തങ്ങളുടെ രാജ്യം മുന്നിലാണ്. ഉടന്‍ തന്നെ ഒരു ഇറാന് പൗരനെ ബഹിരാകാശത്തേക്കയക്കുമെന്നും അഹമദിനെജാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: