നമ്മുടെ നാട് അത്രത്തോളം ദയനീയമായി അധഃപതിച്ചിരിക്കുന്നുവെന്ന് പറയാറായിട്ടില്ല. ഋഷികളുടെ ഈ നാട്ടില്‍ ഈ ഹൈന്ദവരാഷ്ട്രത്തില്, ഈ വേദഭൂമിയില്‍ ഇന്നും “യഥാതഥ്യ”ത്തിന്റെ ആഹ്വാനം ചെവി ക്കൊള്ളാന് സത്യത്തിന്റെ നിര്‍വൃതിദായകമായ ആലിംഗനത്തിലമരാന്‍, നന്മയുടെ ആംഗ്യ സന്ദേശമുള്ക്കൊള്ളാനുള്ള നീതിബോധം നമുക്കുണ്ട്. ഈ രാജ്യത്തില്‍ അങ്ങുമിങ്ങുമായി ചിലപ്പോള്‍ നാസ്തിക്യത്തിന്റെ കൂവലുകളോ ആത്മനിഷേധപരങ്ങളായ പാഖണ്ഡവാദങ്ങളോ നാം കേള്‍ക്കുന്നുണ്ടെങ്കില്‍ നമ്മുടെ ഹിന്ദുസന്താനങ്ങള്ക്ക് ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്നല്ല അത് കാണിക്കുന്നത്, ബുദ്ധിശൂന്യമായ കടുത്ത യാഥാസ്ഥിതികത്വത്തിന്റെ നിന്ദാഹങ്ങളായ ഗോഷ്ഠികള്ക്കെതിരേയുള്ള പ്രതിഷേധപ്രകടനം മാത്രമാണെന്നാണ്.
മുരത്ത യാഥാസ്ഥിതികത്വത്തെ പുലര്‍ത്തിപ്പോരുന്ന ഈ പുരോഹിതവര്‍ഗത്തിന്റെ ജ്ഞാനപ്പുറംപൂച്ചോടുകൂടിയ ംഢ്യത്തിന്റെ ആഴം എത്രയ്ക്കുണ്ടെന്ന് ഈ പ്രതിഷേധം മുഴക്കുന്ന ചെറുപ്പക്കാര്‍ മനസിലാക്കുന്നില്ല. പിഴച്ച ജീവിതചര്യകളും, ജീവിതമൂല്യങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകളും ദുഷിച്ചു നാറുന്ന ആശയാദര്‍ശങ്ങളുമായി അവര്‍ അവരുടെ പ്രച്ഛന്ന ദുഷ്ടവ്രണങ്ങളില്‍ ചീഞ്ഞളിയുകയാണ്. ഇന്നത്തെ ചെറുപ്പക്കാരുടെ തുറന്നിട്ട മുറിവുകളേക്കാള്‍ നികൃഷ്ടതരവും ദുര്‍ഗന്ധപൂരിതവുമാണ് ആ പ്രച്ഛന്നവ്രണങ്ങള്. ആധുനിക യുവാക്കള്‍ തങ്ങളെ ബാധിച്ചിരിക്കുന്ന നാഡീവ്രണങ്ങള്‍ നിമിത്തമുളവായ നിരാശയും വിഷാദവുംകൊണ്ട് തെറ്റായ വഴിക്ക് ചിന്തിക്കുകകാരണം വെറുതെ ഈശ്വരനെ പഴിപറഞ്ഞ് നടക്കുക മാത്രമാണ്. എന്നാല്‍ സ്ഥിരപ്രതിഷ്ഠരായ ഹൈന്ദവാചാര്യന്മാരും ലോത്തിലെ പ്രശസ്തിപെറ്റ സകല പ്രവാചകന്മാരും ഗുരുഭൂതന്മാരും യുഗയുഗാന്തരം നിലനില്ക്കത്തക്ക ആശാഗീതങ്ങളാണ് പാടിയിരിക്കുന്നത്. ഈ പുരോഹിതന്മാര് ഉപദേശിച്ചുതരാനൊന്നും നാം കാത്തുനില്ക്കേണ്ടതായില്ല. പരമരഹസ്യവും മറ്റുള്ളവര്‍ക്കാര്‍ക്കും അറിയാന്‍ പാടില്ലാത്തുമാണെന്ന് നടിച്ച് ഈ പുരോഹിതവര്ഗം മ്നം ഭജിച്ചിരിക്കുന്നതിന്റെ കാരണം അവരുടെ ഭീമമായ അജ്ഞതയേയും ആന്തരമായ അധഃപതനത്തേയും മറച്ചുവെക്കാന്‍ മാത്രമാണ്.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: