കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ സര്‍ക്കുലറിനെ ചോദ്യം ചെയ്ത് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വി.ചിതംബരേഷ് തീര്‍പ്പാക്കി. പുതിയ സര്‍ക്കുലര്‍ റദ്ദാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ചെക്ക് റിപ്പോര്‍ട്ട് ലഭിക്കണമായിരുന്നു. എന്നാലിത് ലഭിക്കാനുള്ള കാലതാമസത്തെ തുടര്‍ന്ന് വാഹനം വില്ക്കാന്, പെര്‍മിറ്റ് ലഭിക്കേണ്ട സിസി തീര്‍ന്ന് എന്‍ഡോര്‍സ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ലഭിക്കാന്‍ മനപ്പൂര്‍വം ചെക്ക് റിപ്പോര്‍ട്ട് നല്കാന് വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: