കാസര്‍കോട് : എടനീര്‍ മഠത്തിലെ ഈശ്വരാനന്ദ ഭാരതി നഗറില്‍ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഉഡുപ്പി മാധ്വ ബ്രാഹ്മണ സഭ മുപ്പത്തഞ്ചാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു. പി വി സീതാരാമന് എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു. ബി ഗിരിരാജന്‍, യക്ഷഗാന കലാക്ഷേത്ര അക്കാദമി പ്രസിഡണ്ട് ജയരാജമ മഞ്ചിത്തായ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ, അഡ്വ. സുബ്രായ റൈ, രത്നാവതി അമ്മ, എസ് വി ഭട്ട്, ഡോ. ബി എസ് റാവു, ശ്രീകൃഷ്ണ കര്‍ത്തായ, എല്‍ രാമചന്ദ്രറാവു, വി ആര് നാരായണന് എമ്പ്രാന് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ശീവള്ളി ബ്രാഹ്മണ സഭയിലെ കുട്ടികള്‍ അവതരിപ്പിച്ച യക്ഷഗാനം, സ്മരണാഞ്ജലി, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. 3000ത്തോളം സമുദായ അംഗങ്ങളുടെ കുടുംബ സംഗമം എന്ന തരത്തിലാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരുന്നത്.
സംസ്ഥാനത്തെ 18 യൂണിറ്റുകളില്‍ നിന്നുള്ളവരുടെ കലാകായിക മത്സരങ്ങളും നടന്നു. ശനിയാഴ്ച രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് നാരായണന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: