മൂവാറ്റുപുഴ: ശ്രേയസ് ചിട്ട്സ് ഉടമ ഏറ്റുമാനൂര്‍ പുന്നത്തുറ തേനം പ്ലാക്കല്‍ സന്തോഷിന്റെ ആസ്തി എത്രയെന്ന് അഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശ്രേയസ് ചിട്ടികമ്പനിയില്‍ നിന്നും പണം വാങ്ങി മുതലും പലിശയും അടച്ചശേഷം ഈടുനല്‍കിയ ഭൂമിയുടെ ആധാരം തിരിച്ചുനല്‍കാതെ പലിശ, ഡോക്യൂമെന്റ് ചാര്‍ജ്ജ്, യാത്രാപടി തുടങ്ങിയ പേരിലാണ് പണം പിടിക്കുന്നത്.
കൃത്യമായി പണം തിരിച്ചടക്കുന്ന ഇടപാടുകാരന് ഡോക്യൂമെന്റ് തിരിച്ചുതരണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞു നല്കാതിരിക്കും. തുടര്‍ന്ന് ഇടപാടുകാര്‍ക്കെതിരെ വിവിധ കോടതികളില്‍ കേസുനല്‍കുകയും ചെയ്താണ് തട്ടിപ്പ്. വായ്പത്തുക ആഴ്ചയില്‍ ഒരിക്കല്‍ അടക്കുകയും ഈ തുക ചിട്ടികമ്പനിയുടെ പേരില്‍ അടപ്പിക്കാതെ ഓഫീസ് ജീവനക്കാരുടെ പേരില്‍ അടപ്പിച്ചാണ് കമ്പനിക്ക് പണം ലഭിച്ചില്ലെന്ന പേരില്‍ കേസ് നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. കമ്പനി ഉടമയുടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍ പതിവാണെന്നും ഇടപാടുകാര്‍ പറഞ്ഞു. ചിട്ടിക്കേസില്‍ കുടുക്കിയ മൂന്ന് പേരാണ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. നിരവധിപേര്‍ ചിട്ടികമ്പനിയില്‍ കുടുങ്ങി തട്ടിപ്പിനിരയായിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തി. മാഫിയ സംഘത്തിന്റെ തട്ടിപ്പില്‍പ്പെട്ട നിരവധിപേര്‍ ഉണ്ടെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഇടപാടുകാര്‍ പറഞ്ഞു. ചിട്ടികമ്പനിക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ നീതിലഭിക്കാറില്ലെന്നും കളിയാക്കി മടക്കി അയക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇടുക്കി സ്വദേശി ഡോ.ജോര്‍ജ്ജ്, തൃശൂര്‍ സ്വദേശി ജോയി, പാലക്കാട് സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: