അള്‍ജിയേഴ്സ്: അള്‍ജീരിയയിലെ സഹാറ മരുഭൂമിയില്‍ ഭീകരരെ വധിച്ചു ബന്ദികളായിരുന്ന വിദേശികളെ മോചിപ്പിച്ചു. സൈന്യം നടത്തിയ നീക്കത്തിനിടെ 11 ഭീകരരും ഏഴു ബന്ദികളും കൊല്ലപ്പെട്ടു. ഇതോടെ ആകെ 23 ബന്ദികളും 32 ഭീകരരും മരിച്ചതായി അള്‍ജീരിയന്‍ സൈന്യം വ്യക്തമാക്കി.
അഞ്ചു ബ്രിട്ടീഷ് പൗരന്മാര് കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. അഞ്ചു നോര്വീജിയക്കാരെക്കുറിച്ചു യാതൊരു വിവരവുമില്ല. മാലിയില്‍ ഫ്രഞ്ച് സൈന്യം അല്‍ക്വയ്ദ തീവ്രവാദികള്‍ക്കു നേരേ ആക്രമണം ശക്തമാക്കിയതില്‍ പ്രതിഷേധിച്ചാണു ഗ്യാസ് പ്ലാന്റ് തൊഴിലാളികളെ ബന്ദികളാക്കിയത്. ബ്രിട്ടണിലെ ബിപി, നോര്‍വെയിലെ സ്റ്റേറ്റ് ഓയില്‍ എന്നീ എണ്ണക്കമ്പനികളും അള്‍ജീരിയന്‍ സര്‍ക്കാരും സംയുക്തമായാണു പ്ലാന്റ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: