സാങ്കേതിക തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡ്രീംലൈനര്‍ വിമാനങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവയ്ക്കാന്‍ ബോയിങ് കമ്പനി തീരുമാനിച്ചു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കില്ലെന്നും തുടരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അനുമതി ലഭിക്കുന്നതു വരെ വിതരണം നിര്‍ത്തിവയ്ക്കാനാണു തീരുമാനം. ബാറ്ററി തകരാറാണ് പ്രധാനമായും വിമാനത്തില്‍ ഉണ്ടാകുന്നത്. ഇതു സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി. ജപ്പാന്, ഇന്ത്യ, ഖത്തര്‍, ചിലി എന്നീ രാജ്യങ്ങള്‍ ഡ്രീംലൈനര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതു നിര്‍ത്തിവച്ചു.
ജപ്പാന്റെ ഓള് നിപ്പോണ്‍ എയര്‍വെയ്സ് വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയിരുന്നു. കോക്പിറ്റില്‍ ബാറ്ററിയുടെ തകരാര്‍ വ്യക്തമായതിനെ തുടര്‍ന്നും അസാധാരണമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുമാണ് പെയിലറ്റ് അടിയന്തരലാന്‍ഡിംഗ് നടത്തിയത്.
50 ഡ്രീംലൈനര്‍ വിമാനങ്ങളാണ് ഷിക്കാഗോ ആസ്ഥാനമായ ബോയിംഗ് കമ്പനി ഇതുവരെ നല്‍കിയിട്ടുള്ളത്. ജപ്പാന് വിമാനക്കമ്പനികളാണ് ഇവയില്‍ പകുതിയോളം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: