ബ്രിസലിയ: വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് രോഗാവസ്ഥയിലായ സാഹചര്യത്തില്‍ വെനിസ്വേലയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്രസീല്‍.ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നായ ബ്രസിലീന്റെ ഈ നീക്കം വെനിസ്വല യിലെ നേതൃത്വപ്രതിസന്ധിക്ക് വിരാമമിടാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ വിലയിരുത്തല്‍.തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം വെനിസ്വേല വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുരെയെ വെനിസ്വേലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ തൊഴിലാളി യൂണിയന് നേതാവും ഉറച്ച സോഷ്യലിസ്റ്റ് നേതാവുമായ മഡുറോയെ പിന്‍ഗാമിയാക്കാനാണ് ഷാവേസിന്റെ ആഗ്രഹമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.സമാധാന പരമായ നേതൃത്വമാറ്റത്തിന് തെരഞ്ഞെടുപ്പ് തന്നെയാകും ഉചിതമെന്ന് കരുതുന്നതായി ബ്രസിലീന്റെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അര്‍ബ്ബുദ ചികിത്സയ്ക്കായി ക്യൂബയിലുള്ള ഷാവേസിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് ബ്രസീല്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.വെനസ്വേല ഭരണഘടനപ്രകാരം പ്രസിഡന്റ് അന്തരിച്ച് 30 ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: