ബെര്‍ലിന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് ഈ വര്‍ഷം സാമ്പത്തിക സഹായം നല്‍കും. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മര്, അള്‍ജീരിയ, യെമന്‍, കൊളംബിയ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ ജീവകാരുണ്യ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍. ഇതിനു പുറമെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെയും പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷന് പദ്ധതിക്കു അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയനുമായി പങ്കാളിത്തമുള്ള ഏജന്‍സികള്‍ വഴിയാവും വിവിധ രാജ്യങ്ങള്‍ക്കുള്ള ഫണ്ട് കൈമാറുക.
പാക്കിസ്ഥാനുള്‍പ്പെടെ, സാമ്പത്തികവും രാഷ്ട്രീയവുമായി പ്രതിസന്ധിയില്‍പ്പെട്ട അഞ്ചു മേഖലകള്‍ക്കു 661 ദശലക്ഷം യൂറോ കൈമാറും. ഇതില്‍ 42 ദശലക്ഷം പാക്കിസ്ഥാനു നല്‍കും. യുദ്ധകലുഷിതമായ മാലിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 82 മില്യണ്‍ യൂറോയും സുഡാനിലെയും ദക്ഷിണ സുഡാനിലെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു 80 മില്യണ്‍ യൂറോയും അനുവദിച്ചു. കോംഗോയ്ക്കു 54 ദശലക്ഷവും സൊമാലിയയ്ക്ക് 40 ദശലക്ഷവും കൈമാറും. സംഘര്‍ഷവും, ഭക്ഷ്യക്ഷാമവും രൂക്ഷമായ മേഖലകള്‍ക്കാണു വലിയ സഹായം നല്‍കുന്നത് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: