കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിനായി കനത്ത സുരക്ഷാ സന്നാഹമാണ് സ്റ്റേഡിയത്തിനകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നതെന്ന് ഐജി പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി 50 നിരീക്ഷണ ക്യാമറുകളും സ്റ്റേഡിയത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷക്കായി 2000ത്തിലേറെ പോലീസുകാരെയാണ് വിന്യസിക്കുക. രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ 24 ഡിവൈഎസ്പിമാരും 74 സിഐമാരും 150 എസ്ഐമാരും ഉള്‍പ്പെടുന്ന ഉന്നത പോലീസ് സംഘമാണ് സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. പോലീസുകാരെ സഹായിക്കാനായി 75 സ്റ്റുഡന്‍സ് പോലീസ് കൗണ്‍സിലര്‍മാരെയും 50 എന്‍സിസി കാഡറ്റുകളെയും നിയോഗിക്കും. കൂടാതെ 60 പോലീസുകാരെ പ്രത്യേക യൂണിഫോം നല്കിയ ഗ്രൗണ്ടിലും വിന്യസിക്കും. മത്സരം നടക്കുന്ന നാളെ രാവിലെ 9 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം നല്‍കും. സ്റ്റേഡിയത്തിനുള്ളിലേക്ക് വലിയ ബാഗുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെങ്കിലും വെള്ളവും അത്യാവശ്യ ഭക്ഷണവും കൊണ്ടുപോകുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല. ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റുള്ളവര്‍ക്ക് മത്സരം കാണുന്നതിന് തടസ്സമുണ്ടാകാതിരിക്കത്തക്കവിധത്തിലുള്ള വാദ്യോപകരണങ്ങളും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്നതിന് അനുവദിക്കുമെന്നും ഐജി പറഞ്ഞു. പത്രസമ്മേളനത്തില്‍ കെസിഎ പ്രസിഡന്റ് പി.ആര്. ബാലകൃഷ്ണന്, സെക്രട്ടറി ടി.സി. മാത്യു, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ്, റൂറല്‍ എസ്പി സതീഷ് ബിനോ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: