ജറുസലേം: കൂടുതല്‍ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ വെസ്റ്റ്ബാങ്കില്‍ തമ്പടിച്ച പാലസ്തീനികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ ഇസ്രയേല്‍ പോലീസ് ്നീക്കി. 20ഓളം കൂടാരങ്ങള്‍ നിര്‍മ്മിച്ചാണ് പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരിക്കുന്നത്. പലസ്തീന് ചരിത്രം പ്രമേയമാക്കുന്ന നോവലില്‍ വിവരിക്കുന്ന ഗ്രാമം പുനര്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലസ്തീന് പ്രതിഷേധകര്‍ അവകാശപ്പെടുന്നു.
കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാരെ നീക്കം ചെയ്തതെന്ന് ഇസ്രയേല്‍ വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. അരമണിക്കൂര്‍ നീണ്ടുനിന്ന നടപടിയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു.
ജൂതകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്ന പ്രദേശത്തെ റോഡുകള്‍ അടയ്ക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. വെസ്റ്റ് ബാങ്കിലെ പാര്‍പ്പിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ചയാണ് പലസ്തീന് പ്രതിഷേധക്കാര്‍ കുടില്‍ കെട്ടിയത്. ഇന്നലെ പ്രതിഷേധക്കാരെ നീക്കം ചെയ്തെങ്കിലും ഇവര്‍ കെട്ടിയ കുടില്‍ പൊളിച്ചു നീക്കിയിട്ടില്ലെന്നും വക്താവ് അറിയിച്ചു. പിന്നീട് ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ വീണ്ടും വ്യക്തമാക്കിയുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും 3000 പാര്‍പ്പിടങ്ങള്‍ സ്ഥാപിക്കുവാനുള്ള നിര്‍മ്മാണ അനുമതിയാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്രപദവി ലഭിച്ചതിനുംതൊട്ടുപിറകെ പ്രതികാര നടപടിയെന്ന നിലയിലാണ് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: