യാങ്കോണ്‍: മ്യാന്മറിലെ കച്ചിന് സംസ്ഥാനത്ത് സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്ന് മൂന്നു സൈനികര്‍ മരിച്ചു. തലസ്ഥാന നഗരിയായ മിറ്റ്കിനയ്ക്കു സമീപമാണ് ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. രണ്ടു പൈലറ്റുമാരും സെര്‍ജന്റ് പദവിയിലുള്ള മറ്റൊരു സൈനികനുമാണ് കോപ്ടറിലുണ്ടായിരുന്നത്. മിറ്റ്കിന വ്യോമ താവളത്തിലേയ്ക്കു വരികയായിരുന്ന ഹെലിക്കോപ്ടര്‍ എഞ്ചിന് തകരാറിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. മിറ്റ്കിന വ്യോമ താവളത്തില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ വനമേഖലയിലാണ് ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: