ബെയ്ജിംഗ്: ചൈനയുടെ കിഴക്ക്, മധ്യ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം ഏകദേശം പൂര്‍ണമായും നിലച്ചു. ഇവിടെ നിന്നുള്ള ഏറെക്കുറെ മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി. കിഴക്കന്‍ ചൈനയില്‍ മാത്രം ഇരുപതോളം ദേശീയപാതകള്‍ അടച്ചു. റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ദേശീയപാതകള്‍ അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനമായ ബെയ്ജിംഗ് അടക്കമുള്ള നഗരങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ മലിനീകരണമാണ് കട്ടിയേറിയ മൂടല്‍മഞ്ഞിനു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. മലിനീകരണ തോത് ഉയര്‍ന്ന നിലയിലുള്ള ഹെയ്ബി, ഹെനാന്‍ പ്രവിശ്യകളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: