അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പ്രമുഖര്‍ പങ്കെടുത്തു. ഗാന്ധിനഗറില്‍ ഇന്നലെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയ്ക്ക് തുടക്കമായത്. പങ്കജ് പട്ടേല്‍(കാഡില ഹെല്‍ത്ത് കീയര്‍), അജിത് ഗുലാബ്ഛന്ത്(ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി), ഛന്ദ കൊച്ചാര്‍(ഐസിഐസിഐ), ബാബ കല്യാണി(ഭാരത് ഫോര്‍ജ്), തുളസി തന്തി(സുസ്ലോണ്‍), നിമേഷ് കംപാനി(ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്), ഗൗതം അഡാനി(അഡാനി ഗ്രൂപ്പ്), പിരൂസ് ഖംബട്ട(രസ്ന), രത്തന്‍ ടാറ്റ( ടാറ്റ സണ്‍സ് മുന്‍ ചെയര്മാന്), ഉദയ് കോട്ടക്(കോട്ടക് ബാങ്ക്), ആനന്ദ് മഹീന്ദ്ര(്മഹീന്ദ്ര ആന്റ് മഹീന്ദ്ര), ആദി ഗോദറേജ്(ഗോദറേജ് ഗ്രൂപ്പ്) അനില്‍ അംബാനി, കുമാര്‍ മംഗളം ബിര്‍ള, ടാറ്റ സണ്‍സ് ചെയര്മാന് സൈറസ് മിസ്ത്രി തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടു. 2011 ല്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ 20 ലക്ഷം കോടിയില്‍ അധികം രൂപയുടെ നിക്ഷേപമാണ് നടന്നത്. ഇക്കുറിയും ഇതില്‍ കൂടുതല്‍ തുകയുടെ നിക്ഷേപം നടക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് സര്‍ക്കാരുമായി 14,000 ത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുമെന്നും കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: