കെയ്റോ: ഈജിപ്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഫെബ്രുവരി അവസാനത്തോടെ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഭരണഘടന നിലവില്‍ വന്ന് രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. മുഹമ്മദ് മുര്‍സി മുന്നോട്ട് വെച്ച ഭരണഘടന ജനഹിത പരിശോധനയില്‍ അനുകൂലമായതോടെ ഡിസംബറില്‍ പുതിയ ഭരണഘടന നിലവില്‍ വന്നിരുന്നു. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഐഎംഎഫില്‍ നിന്ന് വന്‍ തുക വായ്പ എടുക്കാനുള്ള ഒരുക്കത്തിലാണ് ഈജിപ്ത്.
താത്ക്കാലികമായുള്ള ആവശ്യങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് 200 കോടി ഡോളര്‍ ഈജിപ്ത് വായ്പ വാങ്ങിയിട്ടുണ്ട്. പുതിയ ഭരണഘടന നിലവില്‍ വന്നതില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ താറുമാറാകാനും പ്രസിഡന്റിന് പ്രത്യേകം അധികാരങ്ങള്‍ നല്‍ക്കുന്നുണ്ടെന്നും ആരോപിച്ച് പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പുതിയ ഭരണഘടനയില്‍ ശരിയത്ത് നിയമത്തിന് പ്രാധാന്യം നല്‍കുന്നതാണെന്നും ഇത് സത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: