ഇന്ദോര്‍: വസ്തുതകളെ തേടിക്കണ്ടെത്താതെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെക്കുറിച്ച് വിവാദമുണ്ടാക്കാനുളള പരിശ്രമം ഉപേക്ഷിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ ശരിയായ വിധം പ്രചരിപ്പിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് ഡോ. മന്മോഹന് വൈദ്യ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍സംഘചാലകന്റെ വാക്കുകളുടെ പേരില്‍ മാധ്യമങ്ങള്‍ അനഭിലഷണീയമായ വിവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വസ്തുതകളെന്തെല്ലാമെന്ന് കണ്ടെത്താതെ ചില ചാനലുകളും പത്രങ്ങളും അത്യുത്സാഹപൂര്‍വ്വം നിരുത്തരവാദിത്വപരമായി ഇത് തുടരുകയാണെന്നത് ഖേദകരമാണ്, അദ്ദേഹം പറഞ്ഞു. സര്‍സംഘചാലകന്റെ സില്‍ച്ചാര്‍ പ്രസ്താവനയുടേയും പ്രത്യേകിച്ച് ഇന്ദോര്‍ പ്രഭാഷണത്തിന്റേയും പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചകള്‍ ഇതിനുദാഹരണമാണ്. യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താതെ ആവേശത്തിന്റെ പുറത്തുനടത്തുന്ന അനുചിതമായ ഇത്തരം പത്രപ്രവര്‍ത്തനശൈലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാനുള്ളത്, ഡോ. വൈദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: